കൊവിഡ്-19; ട്രെയിൻ യാത്രക്കാരിൽ 61 ശതമാനം കുറവ്

March 18, 2020

കൊവിഡ്-19 പശ്ചാത്തലത്തിൽ പൊതുഗതങ്ങളിൽ ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ബസുകൾ പലയിടത്തും ആളൊഴിഞ്ഞാണ് സർവീസ് നടത്തുന്നത്. ട്രെയിനിൽ 61 ശതമാനം യാത്രികരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 10ന് 2.2 ലക്ഷം യാത്രികരുണ്ടായിരുന്നത് മാർച്ച് 15 ആയപ്പോൾ 80188 ആയി കുറഞ്ഞിരിക്കുന്നു. മാർച്ച് 10 നാണ് കേരളം അതീവ ജാഗ്രതയിലേക്ക് നീങ്ങിയത്. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. നേരത്തെ ബുക്ക് ചെയ്തിരുന്നവർ യാത്രകൾ റദ്ദാക്കുകയും ചെയ്തു.

തിങ്കളാഴ്ച മധുരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ്സിൽ മൊത്തം ബർത്തുകളുടെ 10 ശതമാനം യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഓൺലൈനായും യാത്രകൾ റദ്ദാക്കിയിട്ടുണ്ട് ആളുകൾ.

പൊതുഗതാഗതങ്ങൾ പരമാവധി ഒഴിവാക്കാൻ നിർദേശം ഉണ്ടായിരുന്നു. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി ആണ് ഇത്തരത്തിലൊരു നിർദേശം നൽകിയത്.