വരുന്നത് വലിയ സാമ്പത്തിക മാന്ദ്യം, പക്ഷെ ഇന്ത്യയും ചൈനയും സുരക്ഷിതം- യു എൻ റിപ്പോർട്ട്
ലോക രാഷ്ട്രങ്ങൾ കനത്ത ജാഗ്രതയോടെ കൊറോണ വ്യാപനത്തിനെതിരെ പോരാടുകയാണ്. ജനജീവിതം സ്തംഭിച്ച ഈ അവസ്ഥയിൽ ആഗോളതലത്തിൽ വൻ സാമ്പത്തിക തകർച്ചയാണ് സംഭവിക്കാനിരിക്കുന്നത്. കാരണം ഒരു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. വരുമാനവുമില്ല. വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ഒരു പഠനറിപ്പോർട്ട് തയാറാക്കിയിരിക്കുകയാണ് യു എൻ.
ചൈനയും ഇന്ത്യയും ഒഴികെയുള്ള എല്ലാ വികസ്വര രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുമെന്നാണ് യു എൻ പറയുന്നത്. വികസിത രാജ്യങ്ങൾക്ക് ലക്ഷം കോടിയുടെ നഷ്ടമാണ് വരാനിരിക്കുന്നതെന്നും ഇത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആകെ ഉലഞ്ഞു നിൽക്കുകയാണ് വികസ്വര രാജ്യങ്ങളും. ഇന്ത്യയും ചൈനയും എങ്ങനെ മാന്ദ്യം മറികടക്കുമെന്നു റിപ്പോർട്ടിൽ വ്യക്തമല്ല.
ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജ്യങ്ങൾക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യുഎന്‍ വ്യക്തമാക്കുന്നു.