കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
March 12, 2020
കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഇതുവരെ 121 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊറോണ വൈറസ് ബാധയുടെ വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന കൊവിഡ്- 19 മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.
അതേസമയം ആശങ്കാജനകമായ സാഹചര്യമാണ് ലോകത്തെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഓരോ രാജ്യവും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ 62 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.