നിര്‍ത്താതെ മഴ പെയ്തപ്പോള്‍ വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

March 5, 2020

നിര്‍ത്താതെ മഴ പെയ്തപ്പോള്‍ വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍ പ്രവേശിച്ചു. മഴയെത്തുടര്‍ന്ന് ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ നീലപ്പട കലാശപ്പേരാട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് പ്രാഥമിക ഘട്ടം അവസാനിപ്പിക്കാന്‍ സാധിച്ചതാണ് ഇന്ത്യന്‍ ടീമിന് തുണയായത്.

കനത്ത മഴ മൂലം സെമി ഫൈനല്‍ പോരാട്ടത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. മാര്‍ച്ച് എട്ട് വനിതാ ദിനത്തിലാണ് ഫൈനല്‍ പോരാട്ടം.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

അതേസമയം ഇത് ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ ടി-20 ലോകകപ്പ് ഫൈനല്‍ പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഏറെ ആവേശത്തിലാണ് കായികലോകവും. കഴിഞ്ഞ തവണ ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.