കൊവിഡ് 19: ഇതുവരെ രോഗം ഭേദമായത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്
കൊവിഡ് 19 ഭീതി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷ പകരുന്ന വാര്‍ത്തകളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകത്താകമാനം കൊവിഡ് 19 രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 16,000 കവിയുമ്പോഴും രോഗം ഭേദമായവരുടെ എണ്ണം നല്കുന്ന പ്രതീക്ഷ ചെറുതല്ല. കൊവിഡ് 19 സ്ഥിരീകരിച്ച ഒരു ലക്ഷത്തിലധികം പേര് രോഗ വിമുക്തരായിട്ടുണ്ട്. ദിവസവും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
രാജ്യത്ത് ആകമാനം 3,81981 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 511 പേര്‍ക്കും. രാജ്യത്ത് 10 പേര് കൊവിഡ് 19 മൂലം മരണപ്പെട്ടു. അതേസമയം കൊവിഡ് 19 വ്യാപനം തടയാന്‍ കനത്ത ജാഗ്രത തുടരുകയാണ് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍.
കേരളത്തില്‍ 91 പേരാണ് നിലവില്‍ കൊവിഡ് 19 രോഗബാധിതര്‍. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് കൊവിഡ് കേസുകളും കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ മൂന്നു പേരും നേരത്തെതന്നെ രോഗ വിമുക്തരായി.
Read more: കൊവിഡ് 19: കടകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
അതേസമയം കൊവിഡ് 19 വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കടുത്ത നിയന്ത്രണവും കേരളത്തില്‍ നടപ്പിലാക്കുന്നുണ്ട്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.