കൊവിഡ് കാലത്ത് മെഡിക്കൽ സംഘത്തിന് സംരക്ഷണവും സ്നേഹവും കരുതലുംനൽകി വിൻ
വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോഴിതാ കൊവിഡ് കാലത്ത് മെഡിക്കൽ സംഘത്തിനൊപ്പം സംരക്ഷണവും സ്നേഹവും കരുതലുംപറയുകയാണ് വിൻ എന്ന നായ.
ഡെൻവറിലെ റോസ് മെഡിക്കൽ സെന്റർ എന്ന ആശുപത്രിയിലാണ് വിൻ. അടിയന്തര വിഭാഗത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ ചെറിയ ഇടവേളകളിൽ അവർക്ക് ആശ്വാസം പകരുകയാണ് വിൻ ചെയ്യുന്നത്. ഇതിനായി വിന്നിന് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ഡോക്ടർ സൂസൻ റയാനാണ് വിന്നിന്റെ പരിശീലക. മാനസീക പിരിമുറുക്കം അനുഭവപ്പെടുന്ന മെഡിക്കൽ സംഘത്തിന് വിന്നിന്റെ സാമീപ്യം ആശ്വാസം പകരും എന്നാണ് സൂസൻ പറയുന്നത്. എന്നാൽ കൈകൾ പൂർണമായും ശുചിയാക്കിയ ശേഷം മാത്രമേ നായയുടെ അടുത്തേയ്ക്ക് പോകാൻ മെഡിക്കൽ സംഘത്തിന് അനുവാദമുള്ളു.
അതേസമയം കുട്ടികൾക്കും മുതിർന്നവർക്കും വികലാംഗർക്കുമൊപ്പം പ്രവർത്തിക്കാൻ വിന്നിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. കനൈൻ കമ്പാനിയൻസ് ഫോർ ഇൻഡിപെൻഡൻസ് എന്ന സംഘടനയിൽ നിന്നാണ് വിന്നിന് പരിശീലനം ലഭിച്ചത്.