3500 പേർക്ക് രണ്ടുനേരത്തെ ഭക്ഷണമൊരുക്കി കമ്മ്യൂണിറ്റി കിച്ചൻ- ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും
കൊവിഡ് കാലത്ത് ശ്രദ്ധേയമാകുകയാണ് കമ്യൂണിറ്റി കിച്ചൻ. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൻ രൂപം കൊള്ളുന്നത്. ഇപ്പോൾ ഭാഗമായിരിക്കുകയാണ് നടൻ ആസിഫ് അലിയും ഭാര്യ സമയും.
ആസിഫ് അലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.’ മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചന് ഇന്ന് 3500ല്‍ പരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്… ആന്റോ ജോസഫ്, സുബൈര്‍, ആഷിക് ഉസ്മാന്, ജോജു ജോര്‍ജ്, ഇച്ചായി പ്രൊഡക്ഷന്‍സ്, ബാദുഷ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ കിച്ചന്… ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും’ ആസിഫ് അലി പറയുന്നു.
കൊവിഡ് കാലത്ത് നിരവധി താരങ്ങൾ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ്. ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ മുംബൈയിൽ 2000 ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.