കൊറോണ കാലത്ത് പിറന്ന കുഞ്ഞിന് പേര് സാനിറ്റൈസർ!
April 13, 2020

കൊറോണ വ്യാപനത്തിനിടയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്ന പേരുകൾ ശ്രദ്ധേയമാകുകയാണ്. ചിലർ കൊവിഡ് എന്ന് പേര് നൽകുമ്പോൾ അതിലും വ്യത്യസ്തമായ ഒരു പേരാണ് ദമ്പതികൾ കുഞ്ഞിന് നൽകിയത്.
കൊറോണ കാലത്ത് പിറന്നതുകൊണ്ട് കുഞ്ഞിന് സാനിറ്റൈസർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ സഹരാണ്പുറില് സ്വകാര്യ ആശുപത്രിയില്‍ പിറന്ന കുഞ്ഞിനാണ് ഇങ്ങനെയൊരു പേര് നൽകിയത്.
സാനിറ്റൈസറിനു കൊറോണയെ പ്രതിരോധിക്കാൻ കഴിവുള്ളതുകൊണ്ടാണ് ഈ പേര് നൽകിയതെന്ന് മാതാപിതാക്കൾ പറയുന്നു. മുൻപ് കുഞ്ഞുങ്ങൾക്ക് ലോക്ക് ഡൗൺ എന്നും കൊറോണയെന്നുമൊക്കെ പേര് നൽകി നിരവധി ആളുകൾ വാർത്തകളിൽ നിറഞ്ഞിരുന്നു.