കളിച്ചും ചിരിച്ചും താരങ്ങൾ; ‘ബാഹുബലി’ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ചിത്രങ്ങൾ

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലിയിലെ രസകരമായ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ദൃശ്യ വിസ്മയം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നു. പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു.

ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ രസകരമായ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിലെ ആരാധകരുടെ ഇഷ്ടതാരങ്ങളായ ബാഹുബലിയും കട്ടപ്പയും പലവാൽ ദേവനും ദേവസേനയുമെല്ലാം ചിത്രങ്ങളിൽ ഉണ്ട്.



