തൂക്കുപാലത്തിന്റെ കൈവരിയിലൂടെ കുരങ്ങന്റെ അഭ്യാസ നടത്തം: വൈറല്‍ വീഡിയോ
സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു എന്താണ് സമൂഹമാധ്യമങ്ങള്‍ എന്നുപോലും അറിയില്ല. എങ്കിലും സൈബര്‍ലോകത്ത് വൈറലാകാറുണ്ട് ചില മൃഗങ്ങളും പക്ഷികളുമൊക്കെ. വേഴാമ്പലിന് മുന്‍പില്‍ ചത്തുതുപോലെ അഭിനയിച്ച് കുഞ്ഞന്‍ കീരിയും മാങ്ങ പറിക്കാന്‍ മതില്‍ ചാടിക്കടന്ന ആനയുമെല്ലാം അടിത്തിടെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കുരങ്ങന്‍. ഒരു തൂക്കുപാലത്തിന്റെ കൈവരിയിലൂടെ അഭ്യാസപ്രകടനം നടത്തുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
Read more: ഗംഭീര ആലാപനവുമായി മകള്‍, പാട്ടിന് കോറസ് പാടി അമ്മ; കലത്തില്‍ താളമിട്ട് അച്ഛനും: വൈറല്‍ വീഡിയോ
തൂക്കുപാലത്തിന്റെ കൈവരിയിലൂടെ ബാലന്‍സ് തെറ്റാതെ രണ്ടുകാലില്‍ നടക്കുകയാണ് ഈ കുരങ്ങന്‍. അതും വേഗതയില്‍. പാലത്തിന്റെ ചാഞ്ചാട്ടത്തിന് അനുസരിച്ച് കൃത്യമായി ബാലന്‍സ് ചെയ്യുന്നുണ്ട് ഈ കുരങ്ങന്‍. ഗിബന്‍സ് വിഭാഗത്തില്‍പ്പെട്ട കുരങ്ങാണ് ഇത്.
Balancing is part of their life. The playful Gibbons😊
— Susanta Nanda IFS (@susantananda3) April 29, 2020
People assume they are monkeys but they are actually apes.
And are real characters. pic.twitter.com/hD6iUzQU5T