ഇത്രയും വിവേകബുദ്ധിയുള്ള കരടിയെ എങ്ങനെ മൃഗമെന്ന് വിളിക്കും? മനുഷ്യനെ അമ്പരപ്പിച്ച് ഒരു ‘സ്മാർട്ട് കരടി’- വീഡിയോ
മനുഷ്യനും മൃഗത്തിനും തമ്മിലുള്ള വ്യത്യാസം, മനുഷ്യന് ചിന്തിക്കാനുള്ള ശേഷി ഉണ്ടെന്നതാണ്. എന്നാൽ കാലങ്ങൾ പോകും തോറും മനുഷ്യൻ ആ ശേഷി നഷ്ടപ്പെടുത്തുകയാണ്. മൃഗങ്ങളെക്കാൾ കഷ്ടമാണ് ഇപ്പോൾ മനുഷ്യരുടെ പ്രവർത്തികൾ.
അതേസമയം, കൂടുതൽ വിവേകബുദ്ധിയോടെ മൃഗങ്ങൾ പെരുമാറുവാനും തുടങ്ങിയിരിക്കുന്നു. അതിനൊരു ഉദാഹരണമായി മാറുകയാണ് ഒരു കരടി.
നടന്നു പോകുകയാണ് കരടി. അപ്പോഴാണ് വഴിയോരത്ത് ഒരു ട്രാഫിക് കോൺ മറിഞ്ഞുകിടക്കുന്നത് കാണുന്നത്. ഒരു മനുഷ്യനും അത്തരമൊരു കാഴ്ച അവഗണിച്ച് പോകുകയേ ഉള്ളു.
എന്നാൽ കരടി ശ്രദ്ധാപൂർവം ആ മറഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തി നേരെ സ്ഥാപിച്ചിട്ട് മെല്ലെ നടന്നു നീങ്ങുകയാണ്. ആരും ഒന്ന് അമ്പരന്നു പോകും കരടിയുടെ ഈ കരുതലോടെയുള്ള പ്രവർത്തി.
കാലങ്ങളായി ഇതൊക്കെ അവിടെ കിടക്കുന്നത് കണ്ടിട്ട് പ്രകൃതിയുടെ ഭാഗമാണെന്നു കരടി ധരിച്ചിട്ടുണ്ടാകാം എന്നാണ് പലരും വീഡിയോയുടെ കമന്റുകളിൽ പറയുന്നത്. എന്തായാലും എല്ലാ മനുഷ്യനും ഒരു മാതൃകയാണ് ഈ കരടി.