നടൻ ചെമ്പൻ വിനോദ് വിവാഹിതനായി
April 28, 2020

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ചെമ്പൻ വിനോദ് പുറത്ത് വിട്ടത്.
സൈക്കോളജിസ്റ്റാണ് മറിയം തോമസ്. സഹനടനായും നായകനായും വില്ലനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്.2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് സിനിമ രംഗത്തേക് കടന്നുവരുന്നത്.
ലോക്ക് ഡൗൺ സമയത്ത് കുടുംബം മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹിതരായത്. ആഷിഖ് അബു, അനുമോൾ, ആൻ അഗസ്റ്റിൻ, രഞ്ജിത് ശങ്കർ തുടങ്ങിയവർ ആശംസ അറിയിച്ചു.