കേരളത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

April 28, 2020
new Covid cases reported in Kerala

സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതസമയം നാല് കൊവിഡ് രോഗികളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരും, കണ്ണൂര്‍ ജില്ലയിലെ രണ്ട് പേരുമാണ് രോഗത്തില്‍ നിന്നും മുക്തരായത്. സംസ്ഥാനത്ത് ഇത് വരെ 485 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.