ലോകത്ത് കൊവിഡ് മരണങ്ങൾ 64,667; രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു
April 5, 2020
ലോകത്ത് കൊവിഡ്-19 രോഗബാധാ മരണങ്ങൾ 64,667 ആയി. അതിനോടൊപ്പം ലോകമെമ്പാടുമുള്ള രോഗബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. ഇറ്റലിയിൽ 15362 പേരും സ്പെയിനിൽ 11947 പേരുമാണ് മരിച്ചത്. മരണനിരക്ക് വർധിക്കുകയാണ്.
ടെസ്റ്റിംഗ് സൗകര്യം കൂടുതൽ കാര്യക്ഷമമായതോടെ രോഗബാധ കൂടുതൽ ആളുകളിൽ കണ്ടെത്തുന്നുണ്ട്. അതാണ് രോഗബാധിതരുടെ എന്നതിൽ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണം.
ബ്രിട്ടനിൽ മാത്രം ഇന്നലെ മരിച്ചത് 708 പേരാണ്. ഇത്രയധികം ആളുകൾ കൊവിഡ് ബാധിച്ച് ഒരേദിവസം മരിക്കുന്നത് ആദ്യമാണ്.
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 525 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 75 മരണങ്ങളാണ് ഇന്ത്യയിൽ നടന്നത്.