കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിജയ്; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും സഹായം

കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 30 ലക്ഷം രൂപ സംഭാവന നൽകി തമിഴ് ചലച്ചിത്രതാരം വിജയ്. പ്രധാന മന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം വീതവുമാണ് വിജയ് നൽകിയത്.
വിജയ് ഫാൻസ് ക്ലബ് വഴി സാമ്പത്തീക സഹായം ആവശ്യമുള്ളവർക്ക് പണം നേരിട്ട് എത്തിച്ചുനല്കുന്നതിനുള്ള സഹായവും വിജയ് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നിരവധി താരങ്ങളാണ് നേരത്തെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. അല്ലു അർജുൻ ഉൾപ്പെടെയുള്ള താരങ്ങൾ കേരളത്തിനും ധനസഹായം നൽകിയിരുന്നു. കേരളം ഉൾപ്പെടെ കൊറോണ വൈറസ് മൂലം ദുരിതമനുഭവിയ്ക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് അല്ലു അർജുൻ നൽകിയത്.