“ഓടിയെത്തി നടൻ വിജയ്”; പ്രളയമേഖലയിൽ ഭക്ഷണവും പണവും വിതരണം ചെയ്ത് താരം

December 30, 2023
Vijay arrives in Tuticorin to aid flood-affected families

പ്രളയബാധിതർക്ക് താങ്ങായി നടൻ വിജയ്. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായാണ് താരം എത്തിയത്. ഇന്ന് തൂത്തുക്കുടി സന്ദർശിക്കുകയും ചെയ്തു. കൂടാതെ തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തവും താരം നൽകി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Vijay arrives in Tuticorin to aid flood-affected families)

പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയത്. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്. 2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ.

Read also: തലയ്ക്കുമീതെ പാഞ്ഞ് ട്രെയിൻ; പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മക്കളും- വിഡിയോ

തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായ വിതരണം.

ചെന്നൈ പ്രളയസമയത്ത് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിൽ ആണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.

Story Highlights: Vijay arrives in Tuticorin to aid flood-affected families