അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ക്ക് ചുവടുവെച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും- വീഡിയോ
April 30, 2020

ലോകമെമ്പാടുമുള്ളവർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകളിൽ കഴിയുകയാണ്. മിക്കവരും ടിക്ക് ടോക്കിൽ സജീവമായത് ഈ സമയത്താണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ടിക്ക് ടോക്കിൽ സജീവമാകുകയാണ്. അരങ്ങേറ്റമാകട്ടെ, അല്ലു അർജുന്റെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടും.
‘അലവൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ബുട്ടബൊമ്മ എന്ന ഗാനത്തിനാണ് ഡേവിഡ് വാർണറും ഭാര്യയും ചുവട് വയ്ക്കുന്നത്.” ഇത് ടിക്ക് ടോക്ക് നേരം..ബുട്ടബൊമ്മ.. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഡേവിഡ് വാർണർ കുറിക്കുന്നത്.
മകളുടെ അഭ്യർത്ഥന കാരണമാണ് ഡേവിഡ് വാർണർ ടിക് ടോക്കിൽ എത്തിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അല്ലു അർജുൻ നന്ദി അറിയിച്ചിട്ടുണ്ട്.