‘ഇത് ചിക്കു, വാവാവോ പാടിയാൽ ഉടൻ തന്നെ ഉറങ്ങും’- ചിരിപ്പിച്ച് ഒരു രസികൻ നായ
April 25, 2020

മനുഷ്യനോട് ഏറ്റവും ഇണങ്ങുന്ന ജീവിയാണ് നായ. അതുകൊണ്ട് തന്നെ വളരെ വിശ്വസ്തതയോടെ വീടിന് കാവലായി നായയെ ആളുകൾ വളർത്തുന്നു. അടുപ്പം അൽപം കൂടിയാൽ പിന്നെ പറയേണ്ട, കൊഞ്ചലും കുറുകലുമൊക്കെയാണ് നായകളുടെ ശീലം. വളരെ രസകരമാണ് നായയുള്ള വീടുകളിലെ കാര്യം.
ഇപ്പോൾ ചിക്കു എന്ന വിളിപ്പേരുള്ള നായയാണ് താരം. പാട്ടുപാടിയാൽ ഉടൻ കക്ഷി ഉറങ്ങും. വെറും പാട്ടൊന്നും പോരാ.. താരാട്ടു പാട്ടുതന്നെ വേണം. ചിക്കു ഉറങ്ങിക്കോ എന്നുപറഞ്ഞു പാട്ടുപാടിയാൽ അപ്പോഴേക്കും കിടന്നു കണ്ണടയ്ക്കും.
ഉറക്കമൊന്നുമല്ലെങ്കിലും മനുഷ്യന്റെ കുസൃതിക്ക് നിന്ന് കൊടുക്കുന്ന നായയുടെ വീഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.