‘തോർ’ നായകനായി ‘എക്സ്ട്രാക്ഷൻ’ ഒരുങ്ങുന്നു; ട്രെയ്ലർ പുറത്ത്
April 7, 2020

അവഞ്ചേഴ്സ് സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത ക്രിസ് ഹെംസ്വർത്ത്(തോർ) നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എക്സ്ട്രാക്ഷന്റെ ട്രെയ്ലർ പുറത്ത്. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം എന്നിവ സംവിധാനം ചെയ്ത ജോ റൂസോയും ആന്റണി റൂസോയും ചേർന്നാണ് എക്സ്ട്രാക്ഷൻ നിർമ്മിച്ചിരിക്കുന്നത്. സാം ഹാർഗ്രേവ് സംവിധാനം നിർവഹിക്കുന്നു.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കുന്ന കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രിൽ 24 ന് ഡിജിറ്റൽ സിനിമ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും.
ഇന്ത്യൻ നടന്മാരായ മനോജ് ബാജ്പെയ്, റൺദീപ് ഹൂഡ എന്നിവരും ഈ ആക്ഷൻ ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2018 ൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യത്തെ പേര് ധാക്ക എന്നാണ്. പിന്നീട് ‘ഔട്ട് ഓഫ് ദി ഫയർ’ എന്നും അവസാനം ‘എക്സ്ട്രാക്ഷൻ’ എന്നും പേര് മാറ്റുകയായിരുന്നു.