“ക്ലച്ച് കുഴിച്ചിടുമ്പോള്‍ ഗിയറ് വലിച്ചൂരി എടുക്കണം”; ടിക് ടോക്കില്‍ കൈയടി നേടി അപ്പൂപ്പന്മാര്: വീഡിയോ
സമൂഹമാധ്യമങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അഭിനയിച്ചും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം പലരും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നു. ഇപ്പോഴിതാ രണ്ട് അപ്പൂപ്പന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.
രസകരമാണ് ഈ അപ്പൂപ്പന്മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന് പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്. ടിക് ടോക്കും ഡബ്സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്മാരുടെ ടിക് ടോക്ക് പ്രകടനം.
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.