ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാം; ട്വിറ്ററില്‍ പ്രചരിക്കുന്ന ഗെയിമിന് ഉത്തരം കണ്ടെത്താന്‍ അമിതാഭ് ബച്ചന് വരെ
രസകരവും കൗതുകം നിറഞ്ഞതുമായ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇതിനെല്ലാം പുറമെ കുസൃതി ചോദ്യങ്ങളടങ്ങിയ നിരവധി ഗെയിമുകളും സോഷ്യല്‍മീഡിയയില്‍ ഇടം നേടുന്നു. മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും ക്രിയാത്മകതയേയുമൊക്കെ അളക്കുന്ന ഇത്തരം ഗെയിമുകളില്‍ പങ്കാളികളാകുന്നവരും നിരവധിയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിലാകെ ചുറ്റിത്തിരിയുന്നതും ഇത്തരത്തിലുള്ള ഒരു ഗെയിമാണ്. ഇഫ് നീര് എന്ന ട്വിറ്റര്‍ യൂസര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഗെയിമിന് ആധാരം. കൗതുകം ഉണര്‍ത്തുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാനാകും എന്നതായിരുന്നു ചോദ്യം’.
നിരവധി പേര് വ്യത്യസ്ത ഉത്തരങ്ങളുമായെത്തി. ഇതോടെ ചിത്രം ട്വിറ്ററില്‍ വൈറലാകുകയും ചെയ്തു. ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം ഉത്തരം കണ്ടെത്താ് ശ്രമം നടത്തി. 11 കടവുകള്‍ ചിത്രത്തിലുണ്ടെന്നാണ് അമിതാഭ് ബച്ചന് കണ്ടെത്തിയത്. നടി ദിയ മിര്‍സ ആകട്ടെ 16 കടുവകളെയാണ് ചിത്രത്തില്‍ നിന്നും കണ്ടെത്തി. ചിലര്‍ 18 കടുവകളെയും ചിത്രത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട് ഈ ഗെയിം.
11 tigers .. https://t.co/s5Sa57G80n
— Amitabh Bachchan (@SrBachchan) April 23, 2020