രാജ്യത്ത് കൊവിഡ് മരണം 1000 കടന്നു; രോഗമുക്തരായത് 7696 പേർ
കൊവിഡ്-19 വളരെ ശക്തിയായി വ്യാപിക്കുകയാണ് ഇന്ത്യയിലും. കേരളത്തിൽ ആശ്വാസകരമായ നിലയാണെങ്കിലും മറ്റ് സംസ്ഥാനങ്ങളുടെ നില അങ്ങനെയല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി. അസുഖ ബാധിതരുടെ എണ്ണം 31332 ആയി. ഇന്ത്യയിൽ ഇതുവരെ 7696 പേർ രോഗമുക്തരായി.
ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം വ്യാപകമാകുന്നത്. മഹാരാഷ്ട്രയിൽ 9126 പേർക്ക് രോഗം കണ്ടെത്തി. ഗുജറാത്തിൽ 3774 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 2000 കടന്നു. ഡൽഹിയിൽ 3108 പേരാണ് രോഗബാധിതർ. അതേസമയം കേരളത്തിൽ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 359 പേർക്ക് രോഗം ഭേദമായി. 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം രണ്ടാം ഘട്ട അടച്ചിടച്ചിൽ അവസാനിക്കാൻ 5 ദിവസം കൂടി മാത്രമേ ഇനി ബാക്കിയുള്ളു. ലോകത്ത് ഇതുവരെ 2,14,437 പേർ കൊറോണ വൈറസ് മൂലം മരണപ്പെട്ടു.