13 പേര്‍ക്ക് രോഗമുക്തി; കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്
April 19, 2020
കേരളത്തില്‍ രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്നും എത്തിയവരാണ്.
അതേസമയം ഇന്ന് 13 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായി. ഇതില്‍ എട്ട് പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളവരും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലുമുള്ളവരാണ്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഓരോരുത്തരും ഇന്ന് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.
കേരളത്തില്‍ ഇതുവരെ 270 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായത്. 129 പേര്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വിവിധ ജില്ലകളിലായി 55,590 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണ്.