അനാവശ്യമായി പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കും- മുഖ്യമന്ത്രി
April 1, 2020
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപ്പിഡമിക് ആക്റ്റ് പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി. അനാവശ്യമായി ഒരുപാടുപേർ പുറത്തിറങ്ങുന്നുണ്ട് എന്നും ഇത്തരക്കർക്കെതിരെ കേസ് എടുക്കുമെന്നുമാണ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചത്.
ഇതുവരെ ഇത്തരത്തിൽ പിടിക്കപെടുന്നവരെ വെറുതെവിടുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇനി മുതൽ എപ്പിഡമിക് ആക്ട് പ്രകാരം കേസ് ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 22338 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം . 265 പേരാണ് കേരളത്തിൽ ഇതുവരെ രോഗബാധിതരായവർ. ഇതിൽ 237 പേര് ചികിത്സയിൽ തുടരുകയാണ്. ഇന്ന് മാത്രം 24 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.