സ്റ്റഡി ടേബിൾ വാങ്ങാൻ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യു കെ ജി വിദ്യാർത്ഥി; ഹൃദ്യം ഈ വീഡിയോ
										
										
										
											April 29, 2020										
									
								
								കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി സുമനസുകൾ എത്തുന്നുണ്ട്. എന്നാൽ ചില നന്മ പ്രവർത്തികൾ കാണുമ്പോൾ അവരുടെ മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ തോന്നും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ദ്രുപത് എന്ന കുഞ്ഞു മകൻ.
സ്റ്റഡി ടേബിൾ വാങ്ങിക്കാൻ കരുതിവെച്ചിരുന്ന തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഈ ബാലൻ ശ്രദ്ധ നേടുന്നത്. തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹനെയാണ് തന്റെ സമ്പാദ്യം ദ്രുപത് ഏൽപ്പിച്ചത്.
എരഞ്ഞോളി നവാസ് എൽ പി സ്കൂളിലെ യു കെ ജി വിദ്യർത്ഥിയാണ് ദ്രുപത്. സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഈ കുഞ്ഞുമകന് അഭിനന്ദന പ്രവാഹവുമായി നിരവധിപ്പേർ എത്തുന്നുണ്ട്.






