കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
April 27, 2020

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളു.
അതേസമയം ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നുവന്ന ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
വൈക്കം മേഖല കനത്ത ആശങ്കയിലാണ്. വടയാർ പിഎച്ച്സി താത്കാലികമായി അടച്ചു. ഇവിടെ ഉണ്ടായിരുന്ന 3 ഡോക്ടർമാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. 18 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്.