അമ്മയുടെ അടുത്തെത്താന്‍ കുഞ്ഞിത്താറാവിന്റെ പെടാപ്പാട്; ഒടുവില്‍ വിജയം: വൈറല്‍ വീഡിയോ
”പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവവുള്ളവണ്ണം
ദീര്ഘങ്ങളാം കൈകളെ നല്കിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശന്‍.” എന്ന് കവിവാക്യമുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും പരിശ്രമം ചെയ്യുവാണേല് അസാധ്യമായ കാര്യങ്ങള്‍ കുറവാണെന്ന് വ്യക്തമാക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ.
അമ്മയ്ക്ക് അരികിലെത്താന്‍ പെടാപ്പാട് പെടുന്ന കുഞ്ഞിത്താറാവാണ് വീഡിയോയിലെ താരം. അമ്മത്താറാവിന്റെ അരികിലേയ്ക്ക് പടിക്കെട്ട് ചാടിക്കയറുന്ന കുഞ്ഞിത്താറാവുകളെ വീഡിയോയില്‍ കാണാം. ഓരോരുത്തരും കയറി വരുന്നത് അമ്മത്താറാവ് നോക്കിനില്ക്കുന്നുണ്ട്. ഇതിനിടെ ഒരു കുഞ്ഞന്‍ താറാവ് പടി കയറാന്‍ പ്രയാസപ്പെടുകയാണ്. നിരവധി തവണ പടി ചാടിക്കടക്കാന്‍ കുഞ്ഞിത്താറാവ് ശ്രമിക്കുന്നു. ഒടുവില്‍ പടിക്കെട്ട് കുഞ്ഞന്‍ ചാടിക്കടക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രസകരവും കൗതുകം നിറഞ്ഞതുമായ മൃഗങ്ങളുടെയും പക്ഷികളുടേയും കാഴ്ചകള്‍ ഇടം നേടാറുണ്ട്.
Defeat is not when you FALL down….
— Susanta Nanda IFS (@susantananda3) April 22, 2020
It is when you REFUSE to get up🙏 pic.twitter.com/MZk2SVPZQ3