രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി ഒരു കുഞ്ഞു മിടുക്കി
April 28, 2020

രാജ രവിവർമ്മ ചിത്രങ്ങളോട് എന്നും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. എണ്ണഛായ ചിത്രങ്ങളിലെ സുന്ദരിമാരെ പകർത്താൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിൽ രവിവർമ ചിത്രങ്ങളോളം ഭംഗി മറ്റൊന്നിനും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. അടുത്തകാലത്തായി രവിവർമ്മ ചിത്രങ്ങളെ പുനരാവിഷ്ക്കരിക്കുകയാണ് ഫോട്ടോഗ്രാഫേഴ്സ്. അടുത്തിടെ സിനിമ താരങ്ങളും രവിവർമ ചിത്രങ്ങളിലൂടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

ഇപ്പോൾ യാമി എന്ന കൊച്ചുമിടുക്കിയാണ് ലോക്ക് ഡൗൺ സമയത്ത് താരമാകുന്നത്. മസ്കറ്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് യാമിയെ ‘അമ്മ രവി വർമ്മയുടെ സുന്ദരികളാക്കി മാറ്റിയത്.


ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളാണ് താരം. മിക്ക വീടുകളിലും ഇത്തരം സർഗാത്മകമായ പരീക്ഷണങ്ങളാണ് ലോക്ക് ഡൗൺ സമയത്ത് നടക്കുന്നത്.

