മഞ്ഞയിൽ സുന്ദരിയായി പൂങ്കുഴലി; സാരിയിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി

April 20, 2023

മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ മായനദിയായി ഒഴുകിയിറങ്ങിയ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിൽ നിന്നും തെന്നിന്ത്യയുടെ തന്നെ പ്രിയ നായികയായുള്ള ഐശ്വര്യ ലക്ഷ്മിയുടെ വളർച്ച അതിവേഗം ആയിരുന്നു. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് തുടങ്ങി ഒരു പിടി നല്ല മലയാള സിനിമകളുടെ ഭാഗമായി ഈ നടി മാറി.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകർ നെഞ്ചിലേറ്റുകയാണ്. മഞ്ഞയും പച്ചയും ഇടകലർന്ന സാരിയിൽ അതിമനോഹാരിയായ തന്റെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായി ഡൽഹിയിൽ പോയപ്പോൾ ധരിച്ച വസ്ത്രമാണിത്. സിമ്പിൾ സാരിയിലും മിതമായ ആഭരണങ്ങളിലും അതിസുന്ദരിയായ പ്രിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

മണിരത്‌നം സംവിധാനം ചെയ്യുന്ന ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിൽ സെൽവൻ എന്ന രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. 2022ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ചരിത്രവിജയമായിരുന്നു. രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ചിത്ര ഈ മാസം 28 നു പ്രേക്ഷകരിലേക്കെത്തും. ചിയാൻ വിക്രം, ജയം രവി,കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ശോഭിത ധൂലിപാലാ, ശരത്കുമാർ, പ്രഭു തുടങ്ങി വാൻ താര നിര തന്നെ ചിത്രത്തിലുണ്ട്.

Story Highlights: actress aishwarya Lekshmi latest photoshoots goes viral