പിണങ്ങി, ചിണുങ്ങി പിന്നെ ഇണങ്ങി… സേഷ്യല്മീഡിയയുടെ മനം നിറച്ചൊരു പ്രണയം
പ്രണയം.. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്ന്… ജീവിതം യൗവ്വന തീക്ഷണവും പ്രണയ സുരഭിലവുമായിരിക്കണം എന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവെച്ചത് ഓര്‍മ്മയില്ലേ.. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയില്‍ വരെയുണ്ട് പ്രണയം. സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഇത്തരത്തില്‍ അല്പം വ്യത്യസ്തമായ ഒരു പ്രണയമാണ്.
രണ്ട് ലൗ ബേര്ഡ്സുകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ആദ്യ നോട്ടത്തില്‍ പക്ഷികളില്‍ ഒന്ന് പിണങ്ങി ഇരിക്കുന്നതായി തോന്നും. എന്നാല്‍ രണ്ടാമത്തെ പക്ഷി മെല്ലെ അതിനെ തൊട്ടുവിളിച്ച് പിണക്കം മാറ്റുന്നു. ഏറെ ഹൃദ്യമാണ് ഈ വീഡിയോ.
അതേസമയം ചെറിയ പിണക്കങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് തമ്മിലകലുന്ന അനേകര്‍ക്ക് വേറിട്ടൊരു പാഠംതന്നെ നല്‍കുകയാണ് ഈ പക്ഷികള്‍. വളരെ വിദഗ്ദമായാണ് പക്ഷികളിലൊന്ന് അവര്‍ക്കിടയിലെ പ്രോബ്ലം സോള്‍വ് ചെയ്തത്. വിനീത മനസ്സോടെ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാവുന്നവരെയും ഓര്‍മ്മപ്പെടുത്തുന്നു ഈ വീഡിയോ.അഖിലേഷ് രാജന് എന്നയാളാണ് അപൂര്‍വ്വമായ ഈ സ്നേഹനിമിഷങ്ങള്‍ പകര്‍ത്തിയത്. തത്ത വര്‍ഗത്തില്‍പ്പെട്ട ചെറിയ ഇനം പക്ഷികളാണ് ലവ് ബേര്‍ഡ്സ് അഥവാ ഓമനപ്പക്ഷികള്‍ എന്ന് അറിയപ്പെടുന്നത്. മനുഷ്യരുമായി നന്നായി ഇണങ്ങാറുണ്ട് ഇവ.