‘ഇവിടെ എല്ലാവരും തിരക്കിലാണ്’; വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എഴുതിത്തുടങ്ങിയതിന്റെ സന്തോഷത്തില്‍ മഞ്ജു വാര്യര്‍
വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ പങ്കുവെച്ച ഒരു കുടുംബ വിശേഷം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വീണ്ടും എഴുത്തില്‍ സജീവമായതിന്റെ സന്തോഷത്തിലാണ് താരം.
ഗിരിജ എന്നാണ് മഞ്ജു വാര്യരുടെ അമ്മയുടെ പേര്. മഞ്ജുവും സഹോദരന് മധുവും മധുവിന്റെ ഭാര്യയും കുട്ടികളുമെല്ലാം വീട്ടിലുണ്ടെന്നും എല്ലാവരും വീട്ടിലെ ഓരോരോ ജോലികളില്‍ തിരക്കിലാണെന്നും ഗിരിജ കുറിക്കുന്നു. കൊറോണക്കാലത്തെ ലോക്ക് ഡൗണിനെ മനോഹരമായി തന്റെ വരികളിലൂടെ ഗിരിജ അവതരിപ്പിച്ചിരിക്കുന്നു. ‘എല്ലാവര്ക്കും ഓരോരോ വരദാനങ്ങളുണ്ട്. പക്ഷെ പലരും അത് തിരിച്ചറിയുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വീണ്ടും എഴുതിത്തുടങ്ങിയിരിക്കുന്നു എന്നു കുറിച്ചുകൊണ്ടാണ് അമ്മ ഗിരിജയുടെ എഴുത്തുകള്‍ മഞ്ജു വാര്യര്‍ പങ്കുവെച്ചത്.
1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.