‘ഇത് പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ’- പിന്തുണ അറിയിച്ച് മോഹൻലാൽ
April 5, 2020

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ബോധവൽക്കരണ വീഡിയോകൾ മോഹൻലാൽ പങ്കുവയ്ക്കാറുണ്ട്. ഏപ്രിൽ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം കൊളുത്തലിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
പ്രധാനമന്ത്രി ആഹ്വാനം ചെയ്തതുപോലെ ഏപ്രിൽ അഞ്ചിന് വീടുകളിൽ ദീപം തെളിയിക്കണമെന്നും രാജ്യം മുഴുവൻ പകർച്ച വ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലേർപ്പെടുമ്പോൾ ഇത് പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ എന്നും മോഹൻലാൽ പറഞ്ഞു.
ഏപ്രിൽ അഞ്ചിന് ഒൻപതുമണിക്ക് ഒൻപതു മിനിറ്റ് നേരം ലൈറ്റുകൾ അണച്ച് വീടുകളിൽ ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. മമ്മൂട്ടി, ജോയ് മാത്യു , പ്രിയദർശൻ, കെ എസ് ചിത്ര തുടങ്ങിയവർ പിന്തുണ അറിയിച്ചിരുന്നു.