അടുത്ത അധ്യയന വര്‍ഷം വിദ്യാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ‘സമഗ്രശിക്ഷാ കേരള’ (എസ് എസ് കെ) ആണ് മാസ്‌ക് നിര്‍മിക്കുക. സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നല്‍കും.
അതേസമയം കഴുകി അണു വിമുക്തമാക്കി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന തുണി മാസ്‌ക്കുകളാണ് തയാറാക്കുക. ആദ്യ ഘട്ടത്തില്‍ 40 ലക്ഷത്തോളം മാസ്‌കുകള്‍ ഇത്തരത്തില്‍ നിര്‍മിക്കും. മാസ്‌ക് നിര്‍മാണത്തിന് എസ്എസ്‌കെ ജീവനക്കാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സേവനവും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മാസ്‌ക് നിര്‍മിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കുകയും ചെയ്യും. ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് മാസ്‌ക് എന്നതാണ് കണക്ക്.