‘പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ക്യാപ്റ്റൻ ബാലയുടെയും , മീനാക്ഷിയുടെയും പ്രണയരംഗം’- മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും കഥാപാത്രങ്ങളെ കുറിച്ച് സംവിധായകൻ

April 16, 2020

‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന തമിഴ് ചിത്രം സിനിമാസ്വാദകർക്ക് നൽകിയ പ്രണയാനുഭവം ചെറുതല്ല. പ്രത്യേകിച്ച് ക്ളൈമാക്സിലെ മമ്മൂട്ടിയും, ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയരംഗം. ഇന്നും തമിഴ് സിനിമയിലെ മികച്ച പ്രണയരംഗങ്ങളിൽ രാജീവ് മേനോൻ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ സിനിമയിലെ രംഗവുമുണ്ട്.

ആ രംഗത്തെ കുറിച്ചും മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും കഥാപാത്രങ്ങളെ കുറിച്ചും ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് രാജീവ് മേനോൻ. ‘ക്യാപ്റ്റൻ ബാലയും, മീനാക്ഷിയും..നിരവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇന്നും നിലനില്കുന്നവർ’.

ആ രംഗം ഒരു പ്രത്യേക അനുഭവം തന്നെയാണ് പ്രേക്ഷകർക്ക്. മമ്മൂട്ടിയുടെ മുഖത്തും ശരീര ഭാഷയിലും ഞൊടിയിടയിൽ മിന്നിമാഞ്ഞ പ്രണയവും, ദുഃഖവും, ആശങ്കയും, ത്യാഗവുമെല്ലാം കാഴ്ചക്കാരും ഏറ്റെടുത്തു. ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. മമ്മൂട്ടി, ഐശ്വര്യ റായ് എന്നിവർക്ക് പുറമെ, തബു, അജിത്, അബ്ബാസ് തുടങ്ങിയവരും അണിനിരന്നിരുന്നു.