‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ’ണെന്ന് പിഷാരടി; പാർട്ണർ പൊളിയായതുകൊണ്ട് ജയിക്കുമെന്ന് സൗബിന്റെ കമന്റ്റ്..
April 20, 2020

മലയാളികളുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. കൊമേഡിയനായി കടന്നു വന്ന രമേഷ് പിഷാരടി ഇപ്പോൾ നടനായും സംവിധായകനായുമൊക്കെ തിളങ്ങുകയാണ്. കൊമേഡിയനായതുകൊണ്ടു തന്നെ രസകരമാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രസകരമായ ഒരുപാട് കാപ്ഷനുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട് പിഷാരടി.
ഇപ്പോൾ കുട്ടികൾക്കൊപ്പം ക്യാരംസ് കളിക്കുകയാണ് താരം. മക്കൾ മൂന്നുപേരും കൂടാതെ വേറെയും കുട്ടികൾ ചുറ്റിനുമുണ്ട്. രാവണ പ്രഭുവിലെ ഈ ‘കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ’ മോഹൻലാൽ ഡയലോഗും കാപ്ഷനായി നൽകിയിട്ടുണ്ട്.
രമേഷ് പിഷാരടിയുടെ നേരെ മുന്നിൽ എതിരാളിയായി ഇരിക്കുന്നത് കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയാണ്. ‘അതുകൊണ്ട് തന്നെ പാർട്ണർ പൊളിയായതുകൊണ്ട് ജയിക്കും’ എന്ന് സൗബിൻ ഷാഹിർ കമന്റും ചെയ്തിട്ടുണ്ട്.