ഗ്ലാസുകളും പിന്നെ കുറച്ച് വെള്ളവും; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗാനത്തിന് വേറിട്ട ഒരു മാജിക്കല്‍ ആവിഷ്‌കാരം: വീഡിയോ
തലവാചകം വായിക്കുമ്പോള്‍ അല്‍പമൊരു അമ്പരപ്പ് തോന്നിയേക്കാം. പക്ഷെ സംഗതി സത്യമാണ് കുറച്ച് ഗ്ലാസും വെള്ളവും ഉപയോഗിച്ച് അതിമനോഹരമായി സംഗീതം സൃഷ്ടിക്കുന്ന ഒരു കലാകാരനാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം.
കൊല്ലം സ്വദേശിയായ യുവ സംഗീതജ്ഞന്‍ സേതു രാമനാണ് അസാധാരണമായ സംഗീത വൈഭവം കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായത്. കുപ്പി ഗ്ലാസുകളില്‍ പല അളവില്‍ വെള്ളം നിറച്ചാണ് കലാകാരന്‍ സംഗീത വിസ്മയം തീര്‍ത്ത്. ഒരു മണിക്കൂറോളം സമയമെടുത്തു ഗ്ലാസുകളില്‍ കൃത്യമായ അളവില്‍ വെള്ളം നിറയ്ക്കാന്‍.
Read more: ഇത് ട്രാൻസിലെ ഫഹദ് അല്ലേ; വൈറലായി അപരൻ, വീഡിയോ
മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ‘കാറ്റാടിത്തണലും തണലത്തര മതിലും… മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും…’ എന്ന ഗാനമാണ് സേതുരാമന്‍ ചില്ലുഗ്ലാസും വെള്ളവും ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിധു പ്രതാപ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.