20 ദിവസം കൊറോണ ഡ്യൂട്ടിയിൽ; ആരോഗ്യ പ്രവർത്തകയ്ക്ക് നാട്ടുകാർ ഒരുക്കിയ ഹൃദയസ്പർശിയായ സ്വീകരണം- നിറകണ്ണുകളോടെ മാലാഖ
സ്വന്തം ജീവനെക്കുറിച്ച് ആശങ്കയില്ലാതെ മറ്റുള്ളവരെ രക്ഷിക്കാനായി ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കയ്യടിക്കാതെ വയ്യ. ഈ കൊവിഡ് കാലത്ത് അവർ രാവും പകലുമില്ലാതെ ദിവസങ്ങളോളമാണ് ആശുപത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാതെ പ്രവർത്തിക്കുന്നത്.
ഇപ്പോൾ കൊറോണ ഡ്യൂട്ടി കഴിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകയെ ആദരിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 20 ദിവസം കൊറോണ ഐ സി യുവിൽ പ്രവർത്തിച്ച ശേഷം വീട്ടിലേക്ക് തിരികെയെത്തിയ നഴ്സിനെയാണ് അയൽവാസികൾ ആദരിച്ചത്.
പൂക്കൾ വിതറിയും, കയ്യടിച്ചും പാട്ടുപാടിയും അവർ വളരെ വികാര നിർഭരമായ ഒരു വരവേൽപ്പാണ് ആരോഗ്യപ്രവർത്തകയ്ക്ക് ഒരുക്കിയത്. അപ്രതീക്ഷിതമായ ഈ സ്വീകരണം നിറകണ്ണുകളോടെയും അമ്പരപ്പോടെയുമാണ് ആരോഗ്യപ്രവർത്തക സ്വീകരിച്ചത്.
ആരോഗ്യ പ്രവർത്തകരെ താമസ സ്ഥലത്തുനിന്നും ഇറക്കി വിടുന്ന സംഭവങ്ങൾക്കിടയിൽ ഈ സ്വീകരണം വേറിട്ടു നിൽക്കുകയാണ്.