12 മണിക്കൂറിനിടെ 490 രോഗബാധിതർ; രാജ്യത്ത് 4067 രോഗികൾ
										
										
										
											April 6, 2020										
									
								
								ഇന്ത്യയിൽ കൊറോണ വ്യാപനം ശക്തമാകുകയാണ്. പരിശോധന മാർഗങ്ങൾ കൂടുതൽ കാര്യക്ഷമമായതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 രോഗികളാണ് ഇന്ത്യയിൽ പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4067 ആയി.
291 പേരാണ് രോഗവിമുക്തി നേടിയത്. 109 പേർ മരണപ്പെട്ടു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തുന്നു. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും അധികം ആളുകൾ രോഗികളായിട്ട് ഉള്ളത്. 690 പേരാണ് അസുഖ ബാധിതർ.
രോഗബാധയിൽ രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാമത് ഡൽഹിയുമാണുള്ളത്. തമിഴ്നാട്ടിൽ 570 പേരും ഡൽഹിയിൽ 503 പേരുമാണ് രോഗബാധിതർ.
കേരളത്തിൽ 314 പേരാണ് അസുഖ ബാധിതർ. 55 പേരാണ് രോഗവിമുക്തി നേടിയത്. കേരളത്തിലാണ് ഏറ്റവുമധികം രോഗ വിമുക്തർ ഉള്ളത്.






