രാജ്യത്ത് പൊതുഗതാഗതം പുനഃരാരംഭിയ്ക്കുന്നത് വൈകും
കൊവിഡ് 19 എന്ന മഹാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും രാജ്യത്ത് പൊതുഗതാഗതം പുനഃരാരംഭിയ്ക്കാന്‍ വൈകും. മെയ് 15 ന് ശേഷമായിരിക്കും ട്രെയിന്‍ അടക്കമുള്ള പൊതുഗതാഗതം പുനഃരാരംഭിയ്ക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഈ തീരുമാനത്തിലെത്തിയത്.
ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിനു ശേഷം പൊതുഗതാഗതം അനുവദിച്ചാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ വലിയ രീതിയില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഏറ്റവും അവസാനം പൊതുഗതാഗതം പുനരാരംഭിക്കാനാണ് ഉപസമിതിയുടെ നിര്‍ദ്ദേശം. ഇതു വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമിതി പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം പൊതുഗതാഗതം അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ട്രെയിനും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് തുടങ്ങിയേക്കും. അന്തര്‍ സംസ്ഥാന യാത്രകളും രാജ്യാന്തര യാത്രകളും ഏറ്റവും ഒടുവിലായിരിക്കും പുനഃരാരംഭിയ്ക്കുക.