കോളേജ് അധ്യയന വർഷം ആരംഭിക്കുന്നത് സെപ്റ്റംബറിൽ മതിയെന്ന് യു ജി സി സമിതി നിർദേശം
April 25, 2020
ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്രവേശനം സെപ്റ്റംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം. നിലവിലെ സാഹചര്യത്തിൽ യു ജി സി നിയോഗിച്ച ഏഴംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദേശം.
2020 ജൂലൈ പകുതിയോടെയാണ് അധ്യയന വർഷം ആരംഭിക്കേണ്ടിയിരുന്നത്. സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തിയാല്‍ മതിയെന്നും കഴിയുമെങ്കിൽ ഓണ്‍ലൈനായി നടത്താമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
യു ജി സി ആണ് അന്തിമ തീരുമാനം എടുക്കുന്നത്. കൊവിഡ് വ്യാപനറെ തുടർന്ന് മാർച്ച് 16 നാണ് കോളേജുകൾ അടച്ചത്.