പൊതുപരീക്ഷകളെ ഇനി പേടിക്കേണ്ട, ആത്മവിശ്വത്തോടെ നേരിടാം 90+ my Tuition app ലൂടെ

March 11, 2021
90 plus

കുട്ടികൾക്ക് ഇനി പരീക്ഷാക്കാലമാണ്… പഠിക്കാൻ ധരാളമുണ്ട്. പരീക്ഷകൾ നന്നായി എഴുതേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വവും, ദൗത്യവുമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മികച്ച രീതിയിൽ പരീക്ഷയ്ക്കായി തയാറെടുക്കേണ്ടതുണ്ട് വിദ്യാർത്ഥികൾക്ക്. എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകണം. ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കാൻ 90+ my Tuition appന് സാധിക്കും.

പൊതുപരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി 90+ my Tuition app ൽ പുതിയ അപ്ഡേഷനുകൾ എത്തിക്കഴിഞ്ഞു. 90+ my Tuition app ൽ എസ്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് വേണ്ടി മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി Complete Question bank ഉം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ അപ്ഡേറ്റ് മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും സഹായിക്കും. Chapter അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ Question Bank കുട്ടികൾക്ക് Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളിൽ ലഭ്യമാണ്.

90+ my Tuition app, ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തി നേരത്തെ തന്നെ ക്ലാസുകൾ അപ്ഡേറ്റ് ചെയ്തിരുന്നു. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ my Tuition app സജ്ജീകരിച്ചിരിക്കുന്നത്.

Story Highlights; 90+ my Tuition app helps students for their exams