‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം’..- മലയാള ഗാനം പാടി ശ്രദ്ധ നേടി ഉക്രൈൻ കന്യാസ്ത്രീകൾ
April 12, 2020

ഈസ്റ്റർ ദിനത്തിൽ സമൂഹമാധ്യമത്തിൽ താരമാകുന്നത് ഒരു കൂട്ടം കന്യാസ്ത്രീകളാണ്. ‘വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം’ എന്ന ഗാനമാലപിച്ചാണ് ഇവർ ശ്രദ്ധ നേടിയത്. ഇതിൽ പുതുമയെന്താണ് എന്ന് കരുതേണ്ട, കാരണം മനോഹരമായ ഈ മലയാള ഗാനം പാടിയത് ഒരു സംഘം ഉക്രൈൻ കന്യാസ്ത്രീകൾ ആണ്.
ഉക്രൈൻ സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് സെൻറ് മാർക്ക് സന്യാസ സഭയിലെ കന്യാസ്ത്രീകളാണ് ഗാനം ആലപിക്കുന്നത്. ഒരു ചർച്ച് ഗ്രൂപ് വഴിയാണ് ഗാനമാലപിക്കുന്ന കന്യാസ്ത്രീകൾ ശ്രദ്ധേയരായത്. അതിമനോഹരമായാണ് ഇവർ മലയാള ഗാനം ആലപിച്ചിരിക്കുന്നത്.