കുട്ടികള്‍ക്കായുള്ള കുത്തിവെപ്പ് അടുത്ത ആഴ്ച മുതല്‍ പുനഃരാരംഭിക്കും
കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവെപ്പ് അടുത്ത ആഴ്ച മുതല്‍ പുനഃരാരംഭിക്കും. അടുത്ത ബുധനാഴ്ച മുതല്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് നല്‍കിത്തുടങ്ങും. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിലും കുത്തിവെപ്പ് ഉണ്ടായിരിക്കും. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ജെപി എച്ചുമാര്‍ എന്നിവരാണ് കുട്ടികളുടെ പട്ടിക തയാറാക്കി കുത്തിവെപ്പിനു വേണ്ടിയുള്ള സമയം ക്രമീകരിച്ച് നല്‍കേണ്ടത്. സാമൂഹിക അകലം ഉറപ്പുവരുത്തണം. ഒരേ സമയം അഞ്ചില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read more: ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ…; വൈറലായി നായയുടെ ഹൈജംപ് വീഡിയോ
ഒ പിയില്‍ നിന്നും അകലെ ആയിരിക്കണം കുത്തിവെപ്പ് നല്‍കുന്ന സ്ഥലം. ഇതിനു പുറമെ കുട്ടിയുമായി വരുന്ന അമ്മയും ആരോഗ്യപ്രവര്‍ത്തകരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.