വിസ്മയകാഴ്ചകൾ ഒരുക്കി തലയെടുപ്പോടെ ‘താംഗ് കലാത്ത്’; അവിശ്വസനീയം ഈ നിർമിതി
‘എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം…’ഈ ആഗ്രഹം പ്രകടിപ്പിക്കാത്ത ഒരാളും ഉണ്ടാവില്ല. നയന മനോഹരമായ കാഴ്ചകള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അന്ത്യമില്ല. ഹരിതാഭയും പച്ചപ്പും ആഗ്രഹിക്കുന്ന സഞ്ചാരികളും, പുണ്യ സ്ഥലങ്ങൾ തേടിയുള്ള യാത്രകളും, നിഗൂഢമായ പലതും കണ്ടെത്താനുള്ള മനുഷ്യന്റെ യാത്രകളുമൊക്കെ ചെന്നെത്തുന്ന ഒരു സ്ഥലമാണ് മ്യാൻമറിലെ താംഗ് കലാത്ത്.
മ്യാൻമറിലെ മണ്ടാലെ മേഖലയിലെ ബുദ്ധവിഹാരവും ക്ഷേത്ര സമുച്ചയവുമാണ് താംഗ് കലാത്ത് അഥവാ മൗണ്ട് പോപ്പ എന്നറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മൗണ്ട് പോപ്പ.
വലിയ പർവ്വതങ്ങളുടെ മുകളിലുള്ള കെട്ടിടസമുച്ചയങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. 700 വർഷത്തിലേറെ പഴക്കമുള്ള തീർത്ഥാടന കേന്ദ്രമാണ് ഈ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നത്. പർവതത്തിൻറെ മുകളിലായി ഒരു ക്ഷേത്രം ഉണ്ട്, പടികൾ കയറിവേണം അവിടെ എത്താൻ. വഴിയിൽ പാം മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഫാക്ടറികളും കാണാൻ കഴിയും.
വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ പോയി വരുന്നവർ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായാണ് യാത്ര അവസാനിപ്പിക്കുന്നത്.
Story Highlights: travel mount poppa