‘നന്മയിലേക്കിനി മുന്നേ നടക്കാം’; അതിജീവനത്തിന്റെ കരുത്ത് പകരാൻ സംഗീത സന്ദേശവുമായി ഫ്ളവേഴ്‌സും 24 ന്യൂസ് ചാനലും; ഹൃദ്യം ഈ വീഡിയോ

May 7, 2020
covid 19

ചിരിനിറഞ്ഞ ഒരുപാട് മുഖങ്ങളിൽ കണ്ണീർ വീഴ്ത്തികൊണ്ട് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ‘കൊറോണ വൈറസ്’ ഇന്ന് ലോകം മുഴുവൻ സംഹാര താണ്ഡവമാടുകയാണ്. ഈ മഹാവിപത്തിനെ തുരത്തിയോടിക്കാൻ ലോകം മുഴുവൻ പരിശ്രമിക്കുമ്പോൾ കൃത്യമായ മാർഗനിർദ്ദേശങ്ങളോടെ കൊവിഡ്-19 നെതിരെ പോരാടുന്ന കേരളക്കരയ്ക്ക് അഭിനന്ദനവുമായി നിരവധി ആളുകൾ എത്തുന്നുണ്ട്.

ചോരാത്ത കർമ്മ വീര്യത്തോടെ വൈറസിനെതിരെ പോരാടുന്ന കേരളക്കരയ്ക്ക് അതിജീവനത്തിന്റെ സംഗീത സന്ദേശവുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടചാനലുകളായ 24 ന്യൂസും ഫ്ളവേഴ്സ് ചാനലും.

അതിജിവനത്തിന്റെ സന്ദേശം പകരുന്ന ഗാനം ലോകം മുഴുവൻ സുഖം പകരാനായ് സേവനമനുഷ്ഠിക്കുന്ന ആതുര സേവകർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ, ജന നേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നത് ആദരമർപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

Read also:  സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി ചുമതലയേൽക്കുന്ന ശ്രീധന്യയ്ക്ക് അഭിനന്ദനപ്രവാഹം

ലോകത്ത് ഭീതി വിതച്ച മഹാവിപത്തിനെ അതിജീവിക്കാൻ കരുത്തുപകരുന്ന സന്ദേശ വീഡിയോയുടെ വരികൾ തയാറാക്കിയിരിക്കുന്നത് ബൈജു രാജനാണ്. സജീവ് മംഗലത്ത് സംഗീതം നൽകിയിരിക്കുന്നു. ആലാപനം ഭരത് സജികുമാർ. എഡിറ്റിങ് രാജേഷ് സുഗുണൻ, മിക്സിങ് ബോൾഷി.

കൊവിഡ്-19 ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിനിടയിൽ ഏറെ ശ്രദ്ധയാകർഷിക്കുകയാണ് അതിജീവനത്തിന്റെ കരുത്ത് പകരുന്ന ഈ മനോഹരഗാനം.

Story Highlights: flowers special covid song