രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 2206 കൊവിഡ് മരണങ്ങള്
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയില്‍ കൊറോണ വൈറസ്. കൊവിഡ് 19 രോഗം മൂലം 2206 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 67,000 കവിഞ്ഞു. ഇതുവരെ 67,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് രോഗത്തില്‍ നിന്നും മുക്താരയവരുടെ എണ്ണം നല്കുന്ന പ്രതീക്ഷയും ചെറുതല്ല. 20,916 പേര് ഇതുവരെ രോഗത്തില്‍ നിന്നും മോചിതരായി. ഞായറാഴ്ച മഹാരാഷ്ട്രയില്‍ മാത്രം പുതിയ 1934 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 875 പേര്‍ക്കും പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.
Read more: സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി’; അങ്ങനെയും ഒരു ഇടമുണ്ട് ഭൂമിയില്‍: വീഡിയോ
ഇരുപത്തിരണ്ടായിരത്തിലും അധികമാണ് മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം. 22,171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 832 പേര് മരണത്തിന് കീഴടങ്ങി. 4199 പേര് രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 17,140 പേരാണ് മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ 8194 പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 493 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 7204 പേര്‍ക്ക് തമിഴ്നാട്ടിലും രോഗം സ്ഥിരികീരിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തിലും അധികമാണ്.
Story Highlights: Covid 19 India latest updates