കൊവിഡ് വാർഡിൽ നഴ്സുമാർക്കൊപ്പം ചിരിച്ചും കളിച്ചും ഒന്നരവയസുകാരി; സ്നേഹം നിറച്ചൊരു വീഡിയോ
ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ദുരിതത്തിലാണ്. സ്വന്തം ആരോഗ്യവും ജീവനും പണയംവെച്ച് ഈ വൈറസിനെതിരെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് വാർഡിൽ നിന്നും പങ്കുവെയ്ക്കപ്പെട്ട ഒരു സ്നേഹചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനംകവരുന്നത്.
ആശുപത്രിയിൽ എത്തുന്നവർക്ക് മരുന്നിനൊപ്പം സ്നേഹവും പകർന്നുനൽകുന്നവരാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് പോസറ്റീവായ ഒരു കുട്ടി നഴ്സുമാർക്കൊപ്പം കളിക്കുന്നതും ഫ്ലൈയിംഗ് കിസ് നൽകുന്നതുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നുള്ളതാണ് ഈ സ്നേഹ വീഡിയോ.
Read also: കേരളത്തിലുടനീളം ഇന്നു മുതല്‍ ഷീ ടാക്സി സേവനം
കുട്ടിയുടെ ബന്ധുക്കൾക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു. എന്നാൽ എല്ലാവർക്കും രോഗം ഭേദമായെങ്കിലും കുട്ടി ഇപ്പോഴും കൊവിഡ് പോസിറ്റീവായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമ്മയ്ക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന കുട്ടി പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചെത്തിയ നഴ്സിന് സ്നേഹചുംബനങ്ങൾ ഫ്ലൈയിംഗ് കിസായി നൽകുന്നത്.
This cute video made my day.
— Kanwal Singh (@Kanwalj22895432) May 9, 2020
In Video:15-month-old #COVID19 positive girl's adorable interaction with healthcare staff at Chandigarh hospital. @Maliksohail_jk@ChowdharySaima@drmonika_langeh@hussain_imtiyaz @SirPareshRawal @PoojaShali @vijaita @DrVikasPadha @dograjournalist pic.twitter.com/IZu4M4k2e5
Story Highlights: covid positive kid gives flying kisses to nurses