അതിഗംഭീര താളത്തില്‍ ഇരുഭാഷകളില്‍ കൊട്ടിപ്പാടി യുവതികള്‍; പാട്ടിനെ വരവേറ്റ് സോഷ്യല്‍മീഡിയ
പാട്ട്, പലപ്പോഴും ദേശത്തിന്റെയും ഭാഷയുടേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പലായനം ചെയ്യാറുണ്ട്. അനേകരുട ഹൃദയത്തിലേയ്ക്ക്. ഭാഷ ഏതെന്ന് പോലും അറിയില്ലെങ്കിലും പാട്ടുകളെ ഏറ്റുപാടിയും പഠിച്ചുമെല്ലാം ആസ്വാകര്‍ അവയോട് വല്ലാത്തൊരും ആത്മബന്ധം സൂക്ഷിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വൈറലാവുകയാണ് ഒരു പാട്ട് വീഡിയോ. രണ്ട് യുവതികള്‍ ചേര്‍ന്ന് പാട്ടുപാടുകയാണ് വീഡിയോയില്‍. അറബി-സ്പാനിഷ് ഭാഷകള്‍ ചേര്‍ത്ത് ഒരുമിച്ച് പാടുകയാണ് ഇവര്‍.
Read more: ‘സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി’; അങ്ങനെയും ഒരു ഇടമുണ്ട് ഭൂമിയില്‍: വീഡിയോ
ചെറിയൊരു ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവരുടെ പാട്ട്. ഒരു ടേബിളില്‍ കൈകൊണ്ട് പ്രത്യേകരീതിയില്‍ കൊട്ടി യുവതികള്‍ താളം പിടിയ്ക്കുന്നുണ്ട്. ഇതാണ് ഈ പാട്ടിന്റെ പ്രധാനആകര്‍ഷണവും. ഭാഷ മനസ്സിലാകാത്തവര്‍ പോലും ഈ താളത്തെ ഏറ്റെടുക്കുന്നു. പാലസ്തീനയില്‍ നിന്നുള്ള ടെരസ് സലിമാനും പോര്‍ച്ചുഗലില്‍ നിന്നുള്ള സോഫിയ ആന്ഡ്രിയാനയുമാണ് ഈ ഗായകരെന്നാണ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
Story Highlights: Mixture of Arabic and Spanish singing viral video