ഉയർന്നുപൊങ്ങുന്ന തിരമാലകൾ പോലെ അതിസുന്ദരിയായി വേവ് റോക്ക്; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ…വീഡിയോ
കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതാണ് പ്രകൃതി ഒരുക്കുന്ന പല ദൃശ്യങ്ങളും. അത്തരത്തില്‍ അത്ഭുതപ്പെടുത്തുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് വേവ് റോക്ക്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രകൃതിയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രലോകം പ്രകൃതിയെക്കുറിച്ചുള്ള പഠനവും തുടരുന്നു. ഇപ്പോഴിതാ പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ വേവ് റോക്കിന് പിന്നിലെ രഹസ്യം എന്തെന്ന് നോക്കാം.
ഓസ്ട്രേലിയയിലെ ഹൈഡൻ എന്ന സ്ഥലത്താണ് വേവ് റോക്ക് സ്ഥിതിചെയ്യുന്നത്. അതിനാൽ ഹൈഡൻ റോക്ക് എന്നൊരു പേരും ഇതിനുണ്ട്. വലിയ ഉയരത്തിൽ തിരമാലയ്ക്ക് സമാനമായ ആകൃതിയിലാണ് വേവ് റോക്ക് സ്ഥിതിചയ്യുന്നത്. 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുണ്ട് ഈ റോക്കിന്. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഈ റോക്കിന്.
Read also: കൊവിഡ് വാർഡിൽ നഴ്സുമാർക്കൊപ്പം ചിരിച്ചും കളിച്ചും ഒന്നരവയസുകാരി; സ്നേഹം നിറച്ചൊരു വീഡിയോ
ലോകത്തിലെ ഏറ്റവും ആകർഷണീയവും മനോഹരവുമായ ശിലാരൂപങ്ങളിൽ ഒന്നാണ് വേവ് റോക്ക്. പാറകളിൽ വ്യത്യസ്തമായ കളറുകളിലുള്ള ലെയറുകളും കാണപ്പെടാറുണ്ട്. ധാതുക്കളുടെ പ്രവർത്തനമാണ് ഈ നിറവ്യത്യസത്തിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ വലിയ പാറ ആയിരക്കണക്കിന് വർഷങ്ങളിലെ കാടിന്റെയും പ്രകൃതിയുടേയും ഇടപെടലിന്റെ ഫലമായാണ് തിരമാലയുടെ രൂപത്തിലായത്.
Story Highlights: secrets behind wave rock