തോളത്തിരുന്ന് പാട്ടും കുശലാന്വേഷണവും പിന്നെ ഒരു മുത്തവും: സോഷ്യല്‍മീഡിയയില്‍ താരമായി മൈന പക്ഷി
മനോഹരങ്ങളായ പല സ്നേഹക്കാഴ്ചകള്‍ക്കും വേദിയൊരുക്കാറുണ്ട് സമൂഹമാധ്യമങ്ങള്‍. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു സ്നേഹക്കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഒരു മൈന പക്ഷിയും വീട്ടമ്മയുമാണ് ഈ സ്നേഹവീഡിയോയിലെ താരങ്ങള്‍. വീട്ടമ്മയുടെ തോളത്തിരുന്ന് സ്നേഹം പ്രകടിപ്പിക്കുന്ന മൈന ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. വീട്ടമ്മ പാട്ടുപാടാന്‍ പറയുമ്പോള്‍ ഈ മൈന പാട്ടുപാടുന്നു. പിന്നെ കുറച്ച് വിശേഷങ്ങള്‍ തിരക്കുന്നു. വീട്ടമ്മയ്ക്ക് സ്നേഹത്തോടെ ഒരു മുത്തവും നല്‍കുന്നുണ്ട് മൈന.
Read more: പക്ഷിക്കൂട്ടങ്ങള്ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന: വൈറല്‍ വീഡിയോ
നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ മനോഹരമായ ഈ സ്നേഹക്കാഴ്ച പങ്കുവയ്ക്കുന്നത്. വീട്ടമ്മയുടെയും മൈന പക്ഷിയുടേയും സ്നേഹത്തെ പ്രശംസിക്കുകയാണ് സൈബര്‍ലോകം.
Story Highlights: Bird and housewife amazing relationship viral video